lahari

വിതുര: വരും തലമുറയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിന് നാടൊരുങ്ങുന്നു. സർക്കാരിന്റെ ലഹരി വിരുദ്ധസന്ദേശപരിപാടിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് ലഹരിഉപയോഗത്തിനെതിരെ വിപുലമായ പരിപാടികൾ നടന്നുവരുന്നത്. ജനമൈത്രിപൊലീസും, സ്കൂളുകളും കൈകോർത്ത് ലഹരിഉപയോഗത്തിനെതിരെ ശക്തമായ ബോധവത്കരണപരിപാടികളാണ് നടത്തിവരുന്നത്. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വിതുര എസ്.ഐ വിനോദ്കുമാർ, ഗ്രേഡ് എസ്.ഐമാരായ സതികുമാർ, ഇർഷാദ് എന്നിവരാണ് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും, വിപണനത്തിനും ഒരു പരിധിവരെ ഇതിലൂടെ തടയിടുവാൻ കഴിയുമെന്നാണ് പൊലീസും, പഞ്ചായത്തും വ്യക്തമാക്കുന്നത്. വിതുരപഞ്ചായത്തിലെ ആനപ്പാറ വാർഡിൽ മെമ്പർ വിഷ്ണു ആനപ്പാറയാണ് നേതൃത്വം നൽകുന്നത്.

ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ വിതുര സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. വിവിധ ഇടങ്ങളിൽ നടന്ന കൂട്ടായ്‌മകളിൽ പൊലീസ് ഉദ്യോഗസ്ഥരായ സതികുമാർ, ഇർഷാദ്, ആനപ്പാറ ഹൈസ്കൂളിലെ അദ്ധ്യാപകൻ അഭിലാഷ്, ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ വിദ്യ വിശ്വൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്.ഉദയകുമാർ, എ.വി.അരുൺ, ആർ. രാജേഷ്, ഷാജിലാൽ, ടി.സുനിൽ കുമാർ, പി.ശശി, മനോജ്‌. എം ആനപ്പാറ സി.എസ്.ഐ സഭാ ശുശ്രൂഷകൻ ജോസ്, എ.ഡി.എസ്, ചെയർപേഴ്സൺ അംബിക, എ.ഡി.എസ് സെക്രട്ടറി രഞ്ചന, എ.ഡി.എസ് അംഗങ്ങളായ ദീപ, മിനി, അംഗൻവാടി ടീച്ചർ അനിതകുമാരി, ആനപ്പാറ സ്കൂൾ അദ്ധ്യാപകരായ ധന്യ, അശ്വതി തുടങ്ങിയവർ കൂട്ടായ്മകളിൽ പങ്കെടുത്തു.