
വർക്കല: ദേശീയ നൃത്തോത്സവത്തിന്റെ ഭാഗമായി പാപനാശത്തെ രംഗകലാകേന്ദ്രത്തിൽ അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള രാഗമാല ഡാൻസ് അക്കാഡമിയിലെ അപർണ രാമസ്വാമിയും സംഘവും ഭരതനാട്യം അവതരിപ്പിച്ചു. വിനോദസഞ്ചാരികളടക്കം വലിയൊരു ആസ്വാദകസംഘം എല്ലാ ദിവസവും നൃത്തപരിപാടികൾ കാണാനായി എത്തുന്നുണ്ട്. ബാംഗ്ലൂർ സഞ്ചലി സെന്റർ ഫോർ ഒഡിസിയിലെ ഷർമ്മില മുഖർജിയും സംഘവും ഒഡിസി ഡാൻസ്, നൃത്തോത്സവത്തിൽ അവതരിപ്പിച്ചു. പ്രശസ്ത ഭരതനാട്യ കലാകാരി ഡോ.ജാനകി രംഗരാജന്റെ ഭരതനാട്യത്തിനും വിദേശികളടക്കം ആസ്വാദകരേറെയായിരുന്നു. ഒക്ടോബർ 9ന് ആരംഭിച്ച നൃത്തോത്സവത്തിൽ അമേരിക്കയിൽ നിന്നുളള ഡോ.സുനന്ദാനായർ മോഹിനിയാട്ടം അവതരിപ്പിച്ചു. മധുമിത റോയ് മിശ്ര അവതരിപ്പിച്ച കഥക് നൃത്തത്തോടെയാണ് നൃത്തോത്സവം സമാപിച്ചത്. ഫോൺ: 8547871170.