തിരുവനന്തപുരം: കേരള റിന്യൂവബിൾ എനർജി എന്റർപ്രനേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ക്രീപ) സംഘടിപ്പിക്കുന്ന ത്രിദിന ഗ്രീൻ പവർ എക്സ്‌പോയും ടെക്‌നോളജി കോൺഫറൻസും നവംബർ 10 മുതൽ 12 വരെ കൊച്ചി ബോൾഗാട്ടി ഇവന്റ് സെന്ററിൽ നടക്കും. പുനരുപയോഗ ഊർജ്ജം, ഇ-മൊബിലിറ്റി എന്നിവയിലാണ് എക്സ്‌പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. മിനിസ്ട്രി ഒഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി, അനർട്ട്, ഇ.എം.സി, കെ.എസ്.ഇ.ബി.എൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോളാർ എനർജി, സെക്ടർ സ്കിൽ കൗൺസിൽ ഫോർ ഗ്രീൻ ജോബ്സ് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്‌പോ സംഘടിപ്പിക്കുന്നത്.