
കല്ലമ്പലം : ഇടമൺനില ശ്രീവിലാസ് എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും സംയുക്ത വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും താലൂക്ക് എൻ.എസ്.എസ് കരയോഗം സെക്രട്ടറി ജി.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരവും അവാർഡും നൽകി അനുമോദിച്ചു. മേഖല കൺവീനർ ബി.ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ആ.രാജേന്ദ്രൻ പിള്ള (പ്രസിഡന്റ്), എ.ബി.അനിൽകുമാർ (സെക്രട്ടറി), വിജയകുമാരൻ നായർ (ഖജാൻജി),രവീന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), ബാലകൃഷ്ണക്കുറുപ്പ്, സന്തോഷ് കുമാർ,രതീഷ് കുമാർ,രാജു,ശ്രീകുമാർ,അനീഷ് കുമാർ,പ്രസന്നകുമാർ എന്നിവരെ അംഗങ്ങളായും, യൂണിയൻ പ്രതിനിധികളായി ആർ.രാജേന്ദ്രൻപിള്ള,എ.ബി.അനിൽകുമാർ എന്നിവരെയും, ഇലക്ടറൽ അംഗമായി പ്രഭാകരൻ നായരെയും തിരഞ്ഞെടുത്തു. വനിതാ സമാജം ഭാരവാഹികളായി എസ്.സരളാകുമാരി(പ്രസിഡന്റ്), ബീന ആർ.ആർ (സെക്രട്ടറി), സുനിത(ഖജാൻജി), ബിന്ദു(വൈസ് പ്രസിഡന്റ്),ശ്രീജ കുമാരി (ജോയിന്റ് സെക്രട്ടറി), രേണുക, ഷൈനി, രഞ്ജിനി, ഷീബ, സരിതകുമാരി, ഇന്ദു.വി എന്നിവരെ തിരഞ്ഞെടുത്തു.