തിരുവനന്തപുരം:ഗവൺമെന്റ് മഹിളാ മന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 45ന് താഴെ പ്രായമുള്ള ഏഴാം ക്ലാസ് പാസായ ശാരീരികക്ഷമതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകൾക്കാണ് മുൻഗണന.ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയടക്കം 20ന് വൈകിട്ട് 5ന് മുമ്പായി ഗവൺമെന്റ് മഹിളാ മന്ദിരം,വി.ടി.സി കോമ്പൗണ്ട്,പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2340126.