
വക്കം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മഴക്കാല പൂർവ ശുചികരണത്തിന്റെ ആവശ്യകതയ്ക്കായി കലാജാഥ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നീസ ഉദ്ഘാടനം ചെയ്തു. മഴക്കാല പൂർവ ശുചീകരണം, മാലിന്യ സംസ്കരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗ ബോധവത്കരണം, മനാസികാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ഓട്ടൻ തുള്ളൽ, സ്കിറ്റുകൾ തുടങ്ങിയ കലാരൂപങ്ങളിലൂടെയാണ് ബോധവത്കരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ ഫിറോസ് ലാൽ,വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അരുൺ,ജൂലി,മെമ്പർമാരായ ഫൈസൽ, ജയ, ശാന്തകുമാരി, ലാലി തുടങ്ങിയവർ പങ്കെടുത്തു. ജാഥ വൈകിട്ട് മണനാക്കിൽ സമാപിച്ചു.