
കോവളം :ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ഐ.എം.എ നമ്മുടെ ആരോഗ്യം റീഡേഴ്സ് ക്ലബ്, വിഴിഞ്ഞം പ്രസ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ മുട്ടയ്ക്കാട് ഗവ.എൽ.പി സ്കൂളിൽ വിദ്ധ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിരോധനാ ക്യാമ്പും ബോധവത്കരണ ക്ലാസും തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജി സൂപ്രണ്ട് ഡോ. ചിത്രാരാഘവൻ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം പ്രസ് ക്ലബ്ബ് പ്രസിഡന്റ് അയ്യൂബ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എം.എ നമ്മുടെ ആരോഗ്യം ചീഫ് എഡിറ്ററും പ്രമുഖ ശിശുരോഗ വിദഗ്ദ്ധനുമായ ഡോ.ടി.സുരേഷ് കുമാർ മുഖ്യാതിഥിയായിരിന്നു.ആരോഗ്യം ക്ലബ് പ്രസിഡന്റ് പി.ഉപേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് അംഗം കോവളം ബൈജു,സ്കൂൾ എച്ച്.എം ബീന.എം.എസ്,എച്ച്.എം.സി ചെയർമാൻ അനീഷ്,പ്രകാശ്, പ്രസ് ക്ലബ് സെക്രട്ടറി സി.ഷാജി മോൻ,പ്രദീപ് ചിറയ്ക്കൽ,രാജേന്ദ്രൻ,സതീഷ്,ഷാനു,എ.സതികുമാർ,ടി.സുധീന്ദ്രൻ, രമണി,വസന്ത,ശാലിനി,അനിത ഉഷ തുടങ്ങിയവർ പങ്കെടുത്തു.