
തിരുവനന്തപുരം:അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ഫയർഫോഴ്സും സംയുക്തമായി തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദുരന്തനിവാരണ ക്ലാസ് സംഘടിപ്പിച്ചു.പ്രകൃതി ദുരന്തങ്ങൾ,ജലാശയ അപകടങ്ങൾ,അഗ്നിബാധ തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള'സജ്ജം'പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.ജില്ലാ ഫയർ ഓഫീസർ സൂരജിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർമാരായ ജിഷാദ്,സജിത്ത്,അനീഷ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുഭാഷ്,ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.