
വെള്ളറട: നേത്ര ചികിത്സാ വിഭാഗത്തിൽ കാരക്കോണം മെഡിക്കൽ കോളേജ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.25 വർഷം കൊണ്ട് സൗജന്യമായി നേത്രരോഗ ക്യാമ്പുകൾ സംഘടിപ്പിച്ച് 65000 പേരെ കാഴ്ചയുടെ ലോകത്തെത്തിച്ചതിന്റെ വലിയ പങ്കും ആശുപത്രി അധികൃതർക്കാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിലെ നേത്ര വിഭാഗത്തിന്റെ 25ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മഹായിടവക മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.സ്റ്റാൻലി ജോൺസ്,മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാം,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സഹായദാസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അനിഷ മെർളിൻ,റവ.എ.ആർ.സുശീൽ,ക്യാമ്പ് കോർഡിനേറ്റർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.