ajith

കല്ലമ്പലം: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. പാളയംകുന്ന് കോവൂർ ചേട്ടക്കാവിൽ പുത്തൻവീട്ടിൽ അജിത്താണ് (25)അറസ്റ്റിലായത്. നാവായിക്കുളം വിലങ്ങറ അമ്മൂമ്മ നടയ്ക്ക് സമീപം ബിജി വിലാസത്തിലാണ് കവർച്ച നടന്നത്. വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ വിലയുള്ള മൊബൈൽഫോണും ചാർജറും കവർന്നു. കഴിഞ്ഞ 11ന് രാത്രിയായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ കല്ലമ്പലം ഇൻസ്പെക്ടർ വി.കെ.വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.