ll

വർക്കല :ഡി.വൈ.എഫ്.ഐ ഇലകമൺ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഭാ സംഗമവും പഠനോത്സവവും അഡ്വ.വി ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് അഖിൽ അദ്ധ്യക്ഷത വഹിച്ചു.സവിൻ രാജ്,. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സൂര്യ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈജു,ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ഇക്ബാൽ,ഡി.വൈ.എഫ്.ഐ.നേതാക്കളായ രാജീവ്,സജിൻ സി,സൂരജ്,ഷിനു.പി,ഗിരീഷ് ബാബു,വിഷ്ണു.വി.ബി എന്നിവർ സംസാരിച്ചു.