dd

തിരുവനന്തപുരം: കഞ്ചാവും, മയക്കുമരുന്നും മദ്യവും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന അതേ അനുഭവമാണ് പലർക്കും അമിതമായ ദൈവവിശ്വാസം വഴിയും ലഭിക്കുന്നത്. അമിതമായി വിശ്വാസം വർദ്ധിക്കുന്നതോടെ തന്റെയും പ്രിയപ്പെട്ടവരുടെയും ജീവനെടുക്കാൻ പോലും ഇത്തരക്കാർ മടിക്കാറില്ല. അമിത വിശ്വാസികളെ ചൂഷണം ചെയ്ത് മന്ത്രവാദവും കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും കേരളം അന്ധവിശ്വാസികളുടെ പിടിയിലാണ്.

കള്ള മന്ത്രവാദികളും കേരളത്തിൽ തഴച്ചുവളരുകയാണ്. ഒരു തൊഴിലും ചെയ്യാതെ അധികം കഷ്ടപ്പെടാതെ പണമുണ്ടാക്കാൻ, മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നവരാണ് മന്ത്രവാദികളുടെ രൂപത്തിലും എത്തുന്നത്.മന്ത്രവാദം തടയാൻ ശക്തമായ നിയമം ഇല്ലാത്തതിനാൽ മന്തവാദികളുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്.

ഭക്തിയുടെ പേരിൽ ഉ​പ​ദേ​ശ നി​ർ​ദേ​ശ​ങ്ങളുമായി ചൂഷണം നടത്തുന്ന വ്യാജ സിദ്ധന്മാരും ആൾദൈവങ്ങളും മലയാലപ്പുഴയിലും പരിസരപ്രദേശങ്ങളിലും പലരുണ്ട്. ഒരു വിശ്വാസിയെക്കിട്ടിയാൽ ഇയാളെ ഏജന്റാക്കി മാറ്റി കൂടുതൽ പേരെ ക്യാൻവാസ് ചെയ്യുകയാണ് ഇവരുടെ തന്ത്രം. സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന കു​ടും​ബ​ങ്ങ​ൾക്ക് വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ നൽകി ദു​ർ​മ​ന്ത്ര​വാ​ദം നടത്തി പണം തട്ടുകയാണ് ഇക്കൂട്ടർ. ഇവരുടെ വ​ല​യി​ൽ കു​ടു​ങ്ങി പ​ണംനഷ്ട്ടപ്പെട്ടവർ നിരവധിയാണ്. നാ​ണ​ക്കേ​ടു കാ​ര​ണം പലരും പരാതിപ്പെടില്ല എന്നതാണ് ഇവർക്ക് രക്ഷയാകുന്നത്. . പൊതിപ്പാട്ടെ വാസന്തിമഠത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നാട്ടുകാരുടെ വിശ്വാസം നേടാനായി വാസന്തി സമൂഹത്തിലെ ഉന്നതരുമായി ബന്ധം പുലർത്തുകയും തന്റെ കേന്ദ്രങ്ങളിലേക്ക് അവരെ കൊണ്ടുവരികയും ചെയ്തിരുന്നു. കുടുബപ്രശ്നങ്ങൾ കടബാദ്ധ്യത വിവാഹതടസം ജോലി ലഭിക്കുന്നതിനുള്ള തടസം എന്നിവ മൂലം കഷ്ടപെടുന്നവരാണ് കൂടുതലും ഇവരുടെ വലയിൽ അകപ്പെടുന്നത്.

മന്ത്രവാദികൾക്ക് വൻ സാമ്പത്തികം
കോ​ന്നി​:​ ​മ​ല​യാ​ല​പ്പു​ഴ​യി​ൽ​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യ​ ​വാ​സ​ന്തി​ ​മ​ന്ത്ര​വാ​ദി​നി​യെ​ ​തേ​ടി​ ​എ​ത്തി​യി​രു​ന്ന​ത് ​നി​ര​വ​ധി​ ​വി​ശ്വാ​സി​ക​ളാ​ണ്.​ ​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​കൂ​ടു​ത​ലും​ ​ആ​ളു​ക​ളെ​ത്തി​യി​രു​ന്ന​ത്.
കു​മ്പ​ഴ​ ​സ്വ​ദേ​ശി​യാ​യ​ ​വാ​സ​ന്തി​ ​മു​ൻ​പ് ​ഏ​ലി​യ​റ​യ്ക്ക​ലി​ലും​ ​മ​ല്ല​ശേ​രി​യി​ലും​ ​ആ​ശ്ര​മം​ ​സ്ഥാ​പി​ച്ച് ​മ​ന്ത്ര​വാ​ദം​ ​ന​ട​ത്തി​യി​രു​ന്നു.​ ​അ​ക്കാ​ല​ത്ത് ​സ​മീ​പ​വാ​സി​ക​ളു​മാ​യി​ ​അ​വി​ടെ​യും​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ന​ട​ന്നി​രു​ന്നു.​ ​വി​ശ്വാ​സി​ക​ൾ​ ​കൂ​ടി​യ​തോ​ടെ​ ​പൂ​ജ​യ്ക്കു​ള്ള​ ​ദ​ക്ഷി​ണ​ ​വ​ൻ​തു​ക​യാ​ക്കി.​ ​പ​ണം​ ​ന​ന്നാ​യി​ ​കി​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ​ ​ഇ​വ​ർ​ ​പ​ലി​ശ​യ്ക്ക് ​പ​ണം​ ​കൊ​ടു​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​പ​ലി​ശ​യ്ക്ക് ​കൊ​ടു​ക്കു​ന്ന​ ​പ​ണം​ ​തി​രി​കെ​ ​വാ​ങ്ങാ​നും​ ​സ്വ​ന്തം​ ​സു​ര​ക്ഷ​യ്ക്കു​മാ​യി​ ​ഇ​വ​ർ​ ​ഗു​ണ്ട​ക​ളെ​യും​ ​ഏ​ർ​പ്പാ​ടാ​ക്കി.​ ​ഗു​ണ്ട​ക​ളെ​ ​ഉ​പ​യോ​ഗി​ച്ച് ​പി​ടി​ച്ചെ​ടു​ത്ത​താ​ണ് ​പൊ​തി​പ്പാ​ട്ടെ​ ​വീ​ട് ​എ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​വാ​സ​ന്തി​യ​മ്മ​ ​മ​ഠം​ ​എ​ന്ന​ ​പേ​രി​ൽ​ ​പി​ന്നീ​ട് ​ഇ​ത് ​ആ​ശ്ര​മ​മാ​ക്കി​ ​മാ​റ്റി.​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ചാ​രം​ ​ന​ൽ​കി.​ ​ചൊ​വ്വ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ലാ​ണ് ​വാ​സ​ന്തി​ ​ഭ​ക്ത​ർ​ക്ക് ​ദ​ർ​ശ​നം​ ​ന​ൽ​കി​യി​രു​ന്ന​ത്.​മ​റ്റു​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്കു​ ​വേ​ണ്ടി​യും​ ​പൂ​ജ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഒ​രു​കു​ട്ടി​ക്ക് ​മ​ന്ത്ര​വാ​ദ​ ​ചി​കി​ത്സ​ ​ന​ൽ​കു​മ്പോ​ൾ​ ​കു​ട്ടി​ ​നി​ല​വി​ളി​ച്ചു​കൊ​ണ്ട് ​വീ​ഴു​ന്ന​തി​ന്റെ​യും​ ​ചു​റ്റും​ ​നി​ൽ​ക്കു​ന്ന​വ​ർ​ ​നി​ല​വി​ളി​പോ​ലെ​ ​പ്രാ​ർ​ത്ഥി​ക്കു​ന്ന​തി​ന്റെ​യും​ ​വീ​ഡി​യോ​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ​വാ​സ​ന്തി​ ​കു​ടു​ങ്ങി​യ​ത്.​ ​ഇ​ട​യ്ക്ക് ​ഡി​ .​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​സ​മ​ര​ത്തെ​ ​തു​ട​ർ​ന്ന് ​വാ​സ​ന്തി​ ​മ​ഠം​ ​അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും​ ​വീ​ണ്ടും​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി.​ ​ഇ​വി​ടു​ത്തെ​ ​ദു​രൂ​ഹ​ത​ക​ൾ​ ​നാ​ട്ടു​കാ​രി​ൽ​ ​സം​ശ​യം​ ​ജ​നി​പ്പി​ച്ചി​രു​ന്നു.