obit

ശ്രീകൃഷ്ണപുരം: അക്ഷരശ്ലോക കുലപതി മണ്ണമ്പറ്റ മാടമ്പി മന ജാതവേദൻ നമ്പൂതിരി (86) നിര്യാതനായി.വേദ,അക്ഷരശ്ലോക പണ്ഡിതനായ മാടമ്പി ശങ്കരൻ നമ്പൂതിരിയുടെ പുത്രനാണ്.അക്ഷരശ്ലോക ആലാപനത്തിൽ സ്വന്തമായ ശൈലി നൽകി വിവിധ മത്സരവേദികളിൽ വിജയം കൈവരിച്ചിട്ടുണ്ട്.ശ്രീ ഗുരുവായൂരപ്പൻ സുവർണ മുദ്ര,നാരായണീയം സുവർണ മുദ്ര,ചാക്കോളാ സുവർണമുദ്ര,കമലാകര മേനോൻ സുവർണ മുദ്ര,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സുവർണ മുദ്ര തുടങ്ങിയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ:ഉമാദേവി അന്തർജനം.മക്കൾ: ശങ്കരൻ (വി.ടി.ബി കോളേജ് സൂപ്രണ്ട്),ശ്രീദേവി,സുധ.മരുമക്കൾ:സിന്ധു,സുബ്രഹ്മണ്യൻ,നാരായണൻ.