accident1

പാറശാല: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർക്ക് ഗുരുതര പരിക്ക്. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും, ആലപ്പുഴയിൽ നിന്ന് തമിഴ്‌നാട്ടിലെ കൂടംകുളത്തേക്ക് മീനുമായി പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇന്നലെ രാവിലെ 1.30ന് പാറശാലയ്ക്ക് സമീപം ഇഞ്ചിവിള വളവിലാണ് അപകടം.

അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ ഡ്രൈവറും ആലപ്പുഴ സ്വദേശിയുമായ ശ്രീലാൽ, കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ സത്യദാസ് എന്നിവർക്ക് കാലിൽ ഗുരുതരമായ പൊട്ടലുണ്ട്. ബസിലെ ചില യാത്രക്കാർക്കും നിസാര പരിക്കുണ്ട്. കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ സത്യദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരും പാറശാല പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.