
പാറശാല:പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുമാർ അദ്ധ്യക്ഷത വഹിച്ചു.നാടകകൃത്തും ഗാനരചയിതാവുമായ പാറശാല ജയമോഹൻ മുഖ്യാതിഥിയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം വിനുതകുമാരി, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ജയൻ, എച്.എം ജാളി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ എൽ.രാജദാസ് സ്വാഗതവും ജനറൽ കൺവീനർ സജീവ് നന്ദിയും പറഞ്ഞു.