കഴക്കൂട്ടം: കടുത്ത പേവിഷ ബാധയെ തുർന്ന് അക്രമാസക്തമായ പശുവിനെ പ്രത്യാക സ്ക്വാഡ് എത്തി മയക്ക് വെടി വച്ച് വീഴ്ത്തി. ഏറെ സമയം കഴിയുന്നതിന് മുമ്പ് പശു ചത്തു. പശുവിന്റെ ചവിട്ടേറ്റ് പരിക്ക് പറ്റിയ ചേരമാൻ തുരത്ത് സ്വദേശി നാസർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേരമാൻ തുരത്ത് നൗറിയ മൻസിലിലെ പശുവാണ് മൂന്നു ദിവസം മുൻപ് പേവിഷ ലക്ഷണങ്ങൾ കാണിച്ചത്. ചൊവാഴ്ചയോടെ പശു അക്രമം കാണിച്ച് തുടങ്ങിയതോടെ സമീപവാസിയായ നാസർ മരുന്ന് നൽകാൻ ശ്രമിക്കുമ്പോഴാണ് ചവിട്ടേറ്റ് കാലിന് പരിക്കേറ്റത്. ഇന്നലെ രാവിലെ പശു കയർ പൊട്ടിച്ച് വീടിന് ചുറ്റാകെ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാർ കഠിനംകുളം മൃഗാശുപത്രിയിൽ അറിയിച്ചു. ഡോക്ടർ സ്മിതാ എത്തി പശുവിനെ പരിശോധിക്കുമ്പോഴാണ് പേവിഷ സ്ഥിതികരിച്ചത് പശുവിന്റെ പാലു ഉപയോഗിച്ചവരും സമ്പർക്കത്തിലായവരും ചികിത്സത്തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.