തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ യി.യു. രാധാകൃഷ്ണൻ, അഡ്വ.ജി. സുബോധൻ, അഡ്വ.വി. പ്രതാപചന്ദ്രൻ, എം. വിൻസെന്റ് എം.എൽ.എ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കെ.ജി.ഒ.യു. സംസ്ഥാന പ്രസിഡന്റ് എ. അബ്ദുൾ ഹാരിസ്, നേതാക്കളായ കെ.സി. സുബ്രഹ്മണ്യൻ, ബിന പൂവത്തിൽ, വി.എം. ഷൈൻ, എസ്. അനിൽകുമാർ, കെ. ജോൺസൺ, സി. ബ്രിജേഷ്, പി. ഉണ്ണികൃഷ്ണൻ, എ. നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കെ.ജി.ഒ.യു ധർണ സംഘടിപ്പിച്ചത്.