bfm

പാറശാല: ബൈബിൾ ഫെയ്ത്ത് മിഷൻ 109 -ാമത് സ്ഥാപക ദിനം പരശുവയ്ക്കൽ മൗണ്ട്സീനായ് സഭാ ആസ്ഥാന മന്ദിരത്തിൽ നടന്നു.ബിഷപ്പ് ഡോ.എസ്.പ്രമോദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.ലൂഥറൻ സിനഡ് പ്രസിഡന്റ് ഫാ.മോഹനൻ സ്ഥാപകദിന സന്ദേശം നൽകി.മുൻ യുവജന ക്ഷേമ കമ്മിഷൻ ചെയർമാൻ അഡ്വ.രാജേഷ് ബി.എഫ്.എം യുവജനസഖ്യ ലഹരി വിരുദ്ധ കാമ്പെയിൻ ഉദ്‌ഘാടനം ചെയ്തു.പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത, ബൈബിൾ ഫെയ്ത്ത് മിഷൻ ബോർഡ് ചെയർമാൻ നെൽസൻ,സെക്രട്ടറി റോയിസ്റ്റർ,ട്രഷറർ അനിൽകുമാർ,യൂത്ത് ഡയറക്ടർ ഫാ.ജസ്റ്റിൻരാജ്,സണ്ടേ സ്കൂൾ ഡയറക്ടർ ഫാ.ബിവിൻ,ഫാ.ബിനു,ഫാ.ലിജു എന്നിവർ സംസാരിച്ചു.ഉന്നത വിജയികൾക്കുള്ള അനുമോദനം മാനേജിംഗ് സെക്രട്ടറി ബ്രദർ സ്റ്റാൻലി ജോണിന്റെ നേതൃത്വത്തിൽ നടന്നു.