dijittal

മുടപുരം: കേരളത്തെ പൂർണമായും ഡിജിറ്റൽ സർവ്വേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോർഡുകൾ തയാറാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായുള്ള സർവ്വേ സഭകളുടെ സംസ്ഥാനതല ഉദ്‌ഘാടനം മംഗലപുരം ഗ്രാമപഞ്ചായത്തിലെ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ മന്ത്രി എം.ബി .രാജേഷ് നിർവ്വഹിച്ചു മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. നാലു വർഷം കൊണ്ട് 1500 വില്ലേജിൽ സർവ്വേ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 200 വില്ലേജുകളിലാണ് സർവ്വേ നടത്തുക. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം സ്വാഗതം പറഞ്ഞു. വി.ശശി. എം.എൽ.എ, സർവ്വേ ഭൂരേഖ വകുപ്പ് ഡയറക്ടർ സീതാറാം സാംബശിവ റാവു, കളക്ടർ ജെറോമിക് ജോർജ്‌, ഏകോപിക തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ രാജമാണിക്യം, ജില്ലാ
പഞ്ചായത്ത് അംഗം ജലീൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, ഗ്രാമ പഞ്ചായത്ത് അംഗം അരുൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.