ima

തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ബ്രാഞ്ചിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു. ഡോ.ജി.എസ്.വിജയകൃഷ്ണൻ ( പ്രസിഡന്റ് ),ഡോ.സിബി കുര്യൻ ഫിലിപ്പ്,ഡോ.സ്വപ്ന.എസ്.കുമാർ, ഡോ.രാജ്‌മോഹൻ എൽ(വൈസ് പ്രസിഡന്റുമാർ),ഡോ.അൽത്താഫ് എ (സെക്രട്ടറി), ഡോ.വർഗീസ്.ടി.പണിക്കർ, ഡോ. ദീപക് വിജയൻ, ഡോ. മോഹൻ ഷേണായി ( ജോയിന്റ് സെക്രട്ടറിമാർ),ഡോ.അഭിലാഷ് ബൽസലം ( ട്രഷറർ) എന്നിവരാണ് ചുമതലയേറ്റെടുത്തത്. ഡോ. ജോൺ പണിക്കരാണ് ബ്രാഞ്ചിൽ നിന്നുള്ള ഐ.എം.എ സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി അംഗം.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് (ഇലക്ട്) ഡോ. സുൾഫിയാണ് സ്ഥാനാരോഹണം നടത്തിയത്.ചടങ്ങിൽ ഐ.എം.എ ദേശീയ പ്രസിഡന്റ് ( ഇലക്ട്) ഡോ.ആർ.വി.അശോകൻ,മുൻ ദേശീയ പ്രസിഡന്റ് ഡോ.മാർത്താണ്ഡ പിള്ള, ഡോ.ഇക്ബാൽ,മുൻ ജില്ലാ പ്രസിഡന്റ് ഡോ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.