heart

അനാരോഗ്യകരമായ ഭക്ഷണശൈലിയും വ്യായാമമില്ലായ്മയും ചെറുപ്പക്കാരിൽ ഹൃദയാഘാത സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഒപ്പം ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഹൃദയാഘാതത്തിന്റെ ഒരു പ്രധാനകാരണം മാനസിക സമ്മർദ്ദമാണ്. പ്രമേഹം, രക്തസമ്മർദ്ദം, കാെളസ്‌ട്രോൾ എന്നിവയും ചെറുപ്പക്കാരെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഒപ്പം കൊവിഡ് ഹൃദയാരോഗ്യത്തിന് ഭീഷണിയായിട്ടുണ്ടെന്നും പറയപ്പെടുന്നു. നെഞ്ചുവേദന ഗ്യാസാണെന്ന് തെറ്റിദ്ധരിക്കാതെ ആരംഭത്തിൽത്തന്നെ വൈദ്യസഹായം തേടുക. കൊഴുപ്പ് കൂടുതലുള്ള ആഹാരം ഒഴിവാക്കേണ്ടതും പുകവലി വർജ്ജിക്കേണ്ടതും മദ്യപാനം പരിമിതപ്പെടുത്തേണ്ടതും വ്യായാമം ശീലമാക്കേണ്ടതും മാനസിക സമ്മർദ്ദം ഒഴിവാക്കി ശാന്തമായ മനസിന് ഉടമയാകേണ്ടതും ഹൃദയാരോഗ്യത്തിന് അനിവാര്യമെന്ന് അറിയുക.