തിരുവനന്തപുരം: തലയ്ക്കോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവവും 7ാമത് ഭാഗവത സപ്താഹയജ്ഞവും 26 മുതൽ നവംബർ 4വരെ ക്ഷേത്രം ആചാര്യൻ മുല്ലൂർ കൈലാസം ശശിധരൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഉത്സവനാളുകളിൽ എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 9ന് നിവേദ്യം, 10ന് കലശപൂജ, 11ന് കലശാഭിഷേകം, ഒന്നിന് പ്രസാദ വിതരണം, വൈകിട്ട് 8ന് ശ്രീബലി എന്നിവ ഉണ്ടായിരിക്കും. 27 മുതൽ നവംബർ 1 വരെ എല്ലാദിവസവും രാവിലെ 8മുതൽ ഭാഗവതപാരായണവും വ്യാഖ്യാനവും ഉണ്ടായിരിക്കും. 26ന് രാവിലെ 8ന് ശ്രീകൃഷ്ണ പ്രതിഷ്ഠയും അനുബന്ധ ചടങ്ങുകളും. 9ന് ഉദ്ഘാടന സമ്മേളനം ക്ഷേത്ര പ്രസിഡന്റ് മുല്ലൂർ കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. എസ്. രാജശേഖരൻ നായർ (എം.ഡി. ഉദയസമുദ്ര) ഭദ്രദീപ പ്രകാശനം നടത്തും. എം. വിൻസെന്റ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൗൺസിലർ സി. ഓമന, അഡ്വ. കെ.വി. അഭിലാഷ് എന്നിവർ ആശംസകൾ നേരും. തോട്ടം പ്രഭാകരൻ സ്വാഗതവും എ. ലാസർ കൃതജ്ഞതയും അർപ്പിക്കും. തുടർന്ന് ശ്രീമദ് ഭാഗവതപാരായണവും വ്യാഖ്യാനവും സമാരംഭിക്കും. വൈകിട്ട് ദീപാരാധന.
30ന് രാവിലെ 7 മുതൽ സ്കന്ദഷഷ്ഠി പൂജ. 31ന് രാവിലെ ഭാഗവതപാരായണവും വ്യാഖ്യാനവും. നവം. 1ന് രാവിലെ കലശാഭിഷേകം, സമർപ്പണപൂജ, ആചാര്യ ദക്ഷിണ തുടർന്ന് യജ്ഞശാലയിൽ നിന്ന് ഭഗവത് ചൈതന്യം ഉദ്വസിക്കൽ, പ്രസാദവിതരണം. 2ന് രാവിലെ പതിവ് ചടങ്ങുകൾക്ക് പുറമേ വൈകിട്ട് അഞ്ചിന് പുഷ്പക്കാവടി, കുംഭകാവടി, വേൽക്കാവടി, പാവകാവടി, പഞ്ചവാദ്യം, ചെണ്ടമേളം, എന്നിവയുടെ അകമ്പടിയോടുകൂടി കാവടിഘോഷയാത്ര തുടർന്ന് കാവടി അഭിഷേകവും ദീപാരാധനയും. 3ന് രാവിലെ പത്തിന് വിശേഷാൽ പൂജ, 11.45 മുതൽ വിശേഷാൽ കാണിക്കസമർപ്പണം. നവം. 4ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് പൊങ്കാല, 11.30ന് പൊങ്കാല നിവേദ്യം, രാത്രി 7ന് പുഷ്പാഭിഷേകം, 9ന് മംഗള പൂജയും ആരതിയും. കാവടി, കുംഭം നേർച്ചക്കാർ മുൻകൂട്ടി ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. 9495556338. 7025192415.