
പാറശാല: കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് അസോസിയേഷൻ ചെങ്കൽ മണ്ഡലം വാർഷികം സംസ്ഥാന പ്രസിഡന്റ് ജി.പരമേശ്വരൻ നായർ ഉദ്ഘാടനം ചെയ്തു. ചെങ്കൽ മണ്ഡലം പ്രസിഡന്റ് ചെങ്കൽ വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ടി.വിജയകുമാർ,ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ശ്രീധരൻ നായർ, ഉദിയൻകുളങ്ങര മണ്ഡലം പ്രസിഡന്റ് ഉദിയൻകുളങ്ങര ഗോപാലകൃഷ്‍ണൻ, കോൺഗ്രസ് ചെങ്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.പി.രഞ്ജിത്ത് റാവു,കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം സെക്രട്ടറി സി.ശ്രീകുമാർ,ജില്ലാ കമ്മിറ്റി അംഗം വി.വേണുഗോപാലൻ നായർ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.ശശികുമാർ,ട്രഷറർ വിൻസെന്റ്, ഗ്രാമ പഞ്ചായത്ത് അംഗം എ.കെ.ബിന്ദു,അഡ്വ.ബാലഗിരിജ അമ്മാൾ, മാർഗരറ്റ് വർഗ്ഗീസ്,എ.എസ്.സാംലിവൻസ്,ആർ.പാലയ്യൻ, ആർ.വിജയൻ എന്നിവർ സംസാരിച്ചു. 80 വയസ് പൂർത്തിയാക്കിയ അംഗങ്ങളെയും,നവാഗതരെയും ആദരിച്ചു.പൊഴിയൂർ പി.എച്ച്.സിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.ജെയിൻ അംഗങ്ങൾക്കായി ക്ലസെടുത്തു. ഭാരവാഹികളായി ചെങ്കൽ വിൻസെന്റ് (പ്രസിഡന്റ്), വി.വേണുഗോപാലൻ നായർ,വി.ശശികുമാർ (വൈസ് പ്രസിഡന്റുമാർ),ആർ.പാലയ്യൻ (സെക്രട്ടറി), ജെ.എസ്.ആൻസലൻ,ഹരിഹരൻ (ജോയിന്റ്സെക്രട്ടറിമാർ),ആർ.രാജൻ (ഖജാൻജി),മാർഗരറ്റ് വർഗീസ് (വനിതാഫോറം പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.