
തിരുവനന്തപുരം: ദുബായിൽ നിന്ന് സ്വർണം കുഴമ്പുരൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോട്ടയം കൂവപളളി പട്ടിമറ്റം പാലമ്പ്ര പാലക്കുഴി സ്വദേശി അബുതാഹിറിനെ (29) കസ്റ്റംസ് പിടികൂടി.ഇന്നലെ പുലർച്ചെ ദുബായിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് ഇയാൾ.താഹിറിന്റെ പക്കലുണ്ടായിരുന്ന ബാഗ് എക്‌സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.ബാഗിലുണ്ടായിരുന്ന ആറു ടവലുകളിലായി 4.25കിലോയോളം സ്വർണം പൊടിച്ച് കുഴമ്പ് രൂപത്തിലാക്കി മറ്റ് രാസവസ്തുക്കളുമായി കൂട്ടിചേർത്ത് ടവലുകളിൽ മുക്കിയ നിലയിലായിരുന്നു.കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗമാണ് കേസെടുത്തത്.