aruvippuram

നെയ്യാറ്റിൻകര:അരുവിപ്പുറം സാഹിത്യ കലാകേന്ദ്രം ട്രസ്റ്റിന്റെ പ്രതിമാസ പ്രതിഭാ സംഗമം കവി എൻ.എസ്.സുമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നെയ്യാറ്റിൻകര സുഗത സ്മൃതി തണലിടത്തിൽ നടന്ന യോഗത്തിൽ കവികളായ മാറനല്ലൂർ സുധി,മണികണ്ഠൻ മണലൂർ,ബിന്ദു ശ്രീകുമാർ അരുവിപ്പുറം,ആർദ്ര അരുവിപ്പുറം,വിജയൻ അരുവിപ്പുറം,ഉഷ തത്തിയൂർ,അശോക് ദേവതാരു,കുമാർ സംയോഗി,അഡ്വ.ശ്രീധരൻ,രതീഷ്ചന്ദ്രൻ മാരായമുട്ടം,ഫോട്ടോഗ്രാഫർ അജയൻ അരുവിപ്പുറം തുടങ്ങിയവർ പങ്കെടുത്തു. ചെയർമാൻ അഡ്വ.അരുവിപ്പുറം അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.കെ.അരുവിപ്പുറം സ്വാഗതവും വൈസ് ചെയർമാൻ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.