തിരുവനന്തപുരം : എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്വാശ്രയ കോളേജുകളിലേക്കുള്ള അവസാന അലോട്ടമെന്റാണിത്. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കിൽ ceekinfo.cee@kerala.gov.in എന്ന ഇമെയിൽ ഇന്ന് ഉച്ചക്ക് 12നുള്ളിൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-255300.