
കല്ലമ്പലം:ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്നുവീണ് മരിച്ച പുതുശ്ശേരിമുക്ക് സ്വദേശിയുടെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.പുതുശ്ശേരിമുക്ക് പാവല്ല ഷിജു ഭവനിൽ പ്രസാദ് (61) ആണ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. പ്രസാദ് കുടുംബസമേതം ബംഗളൂരുവിലായിരുന്നു താമസം. പ്രസാദ് പെയിന്റിംഗ് തൊഴിലാളിയും ഭാര്യ ഷീബ ബ്യൂട്ടിപാർലർ നടത്തുകയുമാണ്. പ്രസാദ് ഒറ്റയ്ക്ക് നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിലാണ് അപകടം . അഭിജിത്ത്, അഭിലാഷ് എന്നിവരാണ് മക്കൾ.