
നെടുമങ്ങാട്:ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.സതീഷ് വസന്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് രാജേഷ് കായിപ്പാടി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.സിനിമ പത്രപ്രവർത്തന രംഗത്തെ പ്രതിഭകളെ ആദരിച്ചു. ജില്ലാ സെക്രട്ടറി അനിൽകുമാർ,ജോയിന്റ് സെക്രട്ടറി രാജേഷ് മിത്ര,ട്രഷറർ സതീഷ് കവടിയാർ,മേഖല സെക്രട്ടറി സജികുമാർ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എസ്. അനിൽകുമാർ,തോപ്പിൽ പ്രശാന്ത്,ഉണ്ണി ഉമാസ്,പ്രകാശ് കെ ജോർജ്,കൂട്ടപ്പന മഹേഷ്,അനിൽ മണക്കാട്,സന്തോഷ്,എം എം റാഫി,മോഹനൻ നായർ,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി രാജേഷ് കായിപ്പാടി (പ്രസിഡന്റ്),റെജി ആര്യനാട്(വൈസ് പ്രസിഡന്റ്),എം.എസ് . സജികുമാർ(സെക്രട്ടറി),അശോക് കുമാർ(ജോയിന്റ് സെക്രട്ടറി),അനിൽ ആറ്റിൻ പുറം(ട്രഷറർ)എന്നിവരെയും തിരഞ്ഞെടുത്തു.