chenthi

തിരുവനന്തപുരം: കൊവിഡ് കാലത്ത് ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ റസിഡന്റ്സ് അസോസിയേഷനുള്ള അവാർഡ് ചേന്തി റസിഡന്റ്സ് അസോസിയേഷന് ലഭിച്ചു. ശ്രീരാമകൃഷ്‌ണപുരം റസിഡന്റ്സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കൊവിഡ് കാലഘട്ടങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയ റസിഡന്റ്സ് അസോസിയേഷന് അവാർഡ് നൽകിയത്. ചേന്തി റസിഡന്റ്സ് അസോസിയേഷന് ഒന്നാം സമ്മാനമായി ഫലകവും, ഇരുപതിനായിരം രൂപയും പ്രശസ്തി പത്രവും ശ്രീരാമകൃഷ്‌ണപുരം റസിഡന്റ്സ് അസോസിയേഷന്റെ വാർഷികയോഗത്തിൽ എക്‌സൈസ് വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫിയിൽ നിന്ന് പ്രസിഡന്റ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഏറ്റുവാങ്ങി. ജേക്കബ് കെ. എബ്രഹാം,കെ.സുരേന്ദ്രൻ നായർ, സി.യശോധരൻ, എസ്.സനൽ കുമാർ, എ.തൊയ്യപ്പപിള്ള, പി.രമ,വി.എൻ.മധു എന്നിവർ പങ്കെടുത്തു.