
ആറ്റിങ്ങൽ: ഡോക്ടർ അനൂപ്സ് ഇൻസൈറ്റാശുപത്രിയിൽ ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നാരംഭിച്ച വാക്കത്തോൺ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഫ്ലാഗ് ഓഫ് ചെയ്തു. ഡോക്ടർ അനൂപ് ദാസ്, മാനേജിംഗ് പാർട്നർ റാണുദാസ്, ആറ്റിങ്ങൽ എസ്.ഐമാരായ രാജേന്ദ്രൻ, ഉണ്ണികൃഷ്ണൻ,മാനേജർ സുനിൽകുമാർ, മാർക്കറ്റിംഗ് കോഓർഡിനേറ്റർ റോബിൻ.ഡി.പി, അജികുമാർ, കൗൺസിലർമാരായ സതി, ഉണ്ണികുട്ടൻ, ബിനു എന്നിവർ പങ്കെടുത്തു.തുടർന്ന് സൗജന്യ നേത്രചികിത്സാ ക്യാമ്പും നടന്നു.