road

കിളിമാനൂർ: സഞ്ചാരയോഗ്യമായ മികച്ച റോഡുകൾ ഉണ്ടാകുന്നത് നാടിന് അഭിമാനമാണെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ അരിവാരിക്കുഴി എട്ടാം വാർഡിൽ ഉൾപ്പെട്ടതും പുളിമാത്ത് - കല്ലറ ഗ്രാമപഞ്ചായത്തുകളെയും ചിറയിൻകീഴ് -നെടുമങ്ങാട് താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ കാട്ടുംപുറം അരിവാരിക്കുഴി മഹാദേവർപച്ച നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്.അംബിക എം.എൽ.എ,​ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അഹമ്മദ് കബീർ ,​വാർഡ് മെമ്പർ എസ്. സുസ്മിത,​ ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ശിവപ്രസാദ്, ജനപ്രതിനിധികളായ ടി.ആർ. ലീലാകുമാരി, ബി. ജയചന്ദ്രൻ, സുരേഷ്, ജി. രവീന്ദ്ര ഗോപാൽ, ആശ, എസ്. നായനാകുമാരി എന്നിവർ സംസാരിച്ചു.