
തിരുവനന്തപുരം: നെയ്യാർഡാമിലെകേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 25 കിലോ വാട്ട് ഉത്പാദനം ലക്ഷ്യമാക്കി കൊണ്ടുളള സൗരോർജ്ജപദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയകോട്എൻ.കൃഷ്ണൻനായർ കിക്മ ക്യാമ്പസിൽ നിർവഹിച്ചു. കിക്മ മാനേജ്‌മെന്റ് റിസർച്ച് ജേർണൽ ആയ കിക്മ റീച്ചിന്റെയും,ന്യൂസ് ബുളളറ്റിന്റെയും പുതിയ പതിപ്പുകളുടെ പ്രകാശന കർമ്മവും ചടങ്ങിൽ നിർവഹിച്ചു.സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി ഗ്ലാഡിജോൺ പൂത്തൂർ അദ്ധ്യക്ഷത വഹിച്ചു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേഷ് കെ. റിപ്പോർട്ട്അവതരിപ്പിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ജനറൽ മാനേജർ അജിത് കൂമാർ , ആർ.പി.എം.ആർട്സ് ആന്റ് സയൻസ് കോളേജ് കമ്പ്യൂട്ടർ വിഭാഗം തലവൻ ബിനീഷ് ബി. എന്നിവർ സംസാരിച്ചു.ഡയറക്ടർ ഇൻ ചാർജ്ജ് ഡോഃ രാകേഷ് കുമാർ എസ്.സ്വാഗതവും പ്രിൻസിപ്പാൾ എൽ.വിൻസന്റ് നന്ദിയും പറഞ്ഞു.