തിരുവനന്തപുരം: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്'(സി.ഡി.ടി.പി) എന്ന പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ആരംഭിച്ച സൗജന്യ കോഴ്‌സുകളുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. നിലവിൽ ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിംഗ് എന്നീ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 21നുള്ളിൽ സെൻട്രൽ പോളിടെക്‌നിക്ക് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന സി.ഡി.ടി.പി ഓഫീസിൽ ബന്ധപ്പെടണം.