
തിരുവനന്തപുരം: അധികാരത്തിന്റെ മറവിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അരുതായ്മകൾ ചെയ്യിക്കുന്ന സർക്കാരിന്റെ തന്ത്രം അതിരുവിടുകയാണെന്നും ഇന്ന് സുഖമായി കരുതുന്നവർക്ക് നാളെ ദുഃഖിക്കേണ്ടിവരുമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ.കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൾ ഹാരിസ് അദ്ധ്യക്ഷനായി. കെ.സി.സുബ്രഹ്മണ്യൻ, വി.എം. ഷൈൻ, ബീന പൂവത്തിൽ, ജോൺസൺ, അനിൽ, ഡോ.രാജേഷ്, ബ്രിജേഷ്, ചവറ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.