തിരുവനന്തപുരം: തമ്പാനൂർ ബസ് സ്റ്റാൻഡിൽ അവശനിലയിലായിരുന്ന യാത്രക്കാരനിൽ നിന്ന് പേഴ്‌സ് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. മുട്ടത്തറ ബീമാപ്പള്ളി മാമോട്ടുവിളാകം ടി.സി 70/943 ൽ അസ്‌ലാം എന്ന അൻവർഷാ (27), കരകുളം ചെക്കേക്കോണം മാടവന വസന്തഭവനിൽ സുജിത്ത് (37) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗർകോവിൽ ഭാഗത്തേക്കുള്ള ബസ് പാർക്ക് ചെയ്യുന്ന ഭാഗത്ത് വച്ച് തിരുവല്ലം പാച്ചല്ലൂർ വാഴമുട്ടം പാറവിള പുത്തൻവീട്ടിൽ നാസറിന്റെ പേഴ്‌സാണ് ഇവർ പിടിച്ച് പറിച്ച് ഓടിയത്. സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് പിടികൂടുകയായിരുന്നു. സ്ഥിരമായി ബസ് സ്റ്റാൻഡുകളും റെയിൽവേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണിവരെന്ന് പൊലീസ് പറഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇരുവരും.