
ബാലരാമപുരം: മൃദു ഹിന്ദുത്വ സമീപന നിലപാടുള്ള കോൺഗ്രസിന് രാജ്യത്ത് ബി.ജെ.പിയെ എതിർക്കാൻ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ . പള്ളിച്ചൽ സദാശിവൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലും കർണാടകയിലും ഭാരത് ജോഡോ യാത്രയുടെ പ്രചാരണബോർഡുകളിൽ മഹാരഥൻമാരുടെ ചിത്രങ്ങൾക്കൊപ്പം സവർക്കറുടെ ചിത്രവും വന്നത് യാദൃശ്ചികമല്ല . ബി.ജെ.പി വിരുദ്ധ പാർട്ടികളെ ഒന്നിച്ചു നയിക്കാൻ കോൺഗ്രസിനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എം. എം .ബഷീർ, സി. പി. എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ കമ്മിറ്റി അംഗം എസ്. കെ .പ്രീജ, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഡോ. എ .സമ്പത്ത് , ഏരിയ കമ്മിറ്റി അംഗം ആർ. പ്രദീപ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക എന്നിവർ സംസാരിച്ചു.