
തിരുവനന്തപുരം: റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം റസിഡൻസിയുടെ ആഭിമുഖ്യത്തിൽ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻസ് ഇൻ സ്‌പെഷ്യൽ നീഡ്സിലെ കുട്ടികൾക്കായി ഡബിൾ ഡക്കർ ബസിൽ സംഘടിപ്പിച്ച സിറ്റി ടൂർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികൾക്കായി ഗവർണർ മധുരവും വിളമ്പി. റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി. ദിലീപ് കുമാർ, സെക്രട്ടറി രമേഷ് എ.ആർ, പ്രോജക്ട് ഡയറക്ടർ ഡേവിസ് തരകൻ, റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ്മിസ്ട്രസ് ബീന എ.ആർ, പി.ടി. എ പ്രസിഡന്റ് ആർ. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.