വർക്കല: വർക്കല സബ് ട്രഷറിക്കായി നിർമ്മിച്ച പുതിയ ബഹുനില മന്ദിരം 17ന് വൈകിട്ട് 4ന് മന്ത്രി കെ.എൻ. ബാലഗോപാൽ നാടിനു സമർപ്പിക്കും. രണ്ട് കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. അഡ്വ. വി. ജോയി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ട്രഷറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.എഫ്. ബെന്നി റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറി വകുപ്പ് ഡയറക്ടർ സാജൻ, തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർ പി.ആർ. സിന്ധു, അടൂർ പ്രകാശ് എം.പി, ഒ.എസ്. അംബിക എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ നഹാസ്, എസ്. ശശികല, പ്രിയങ്ക ബിറിൽ, ഷീജ സുനിൽ, എ. ബാലിക്, സൂര്യ, ബീന, എം. ഹസീന, ബേബി രവീന്ദ്രൻ, വർക്കല നഗരസഭ കൗൺസിലർ രാഗി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.കെ. യൂസഫ്, മണിലാൽ രഘുനാഥൻ, എ. ഷാജഹാൻ, വിജി, റസ്സലുദ്ദീൻ, അഡ്വ.ബി. രവികുമാർ, സജീർ കല്ലമ്പലം, അഡ്വ. എസ്. കൃഷ്ണകുമാർ, വർക്കല സജീവ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുക്കും.