തിരുവനന്തപുരം:കേരള വാട്ടർ അതോറിട്ടിയുടെ പി.ടി.പി നഗർ,നെട്ടയം,മണലയം, പ്രദേശത്തെ ജലസംഭരണികൾ വൃത്തിയാക്കൽ ജോലികൾ നടക്കുന്നതിനാൽ വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി.ടി.പി നഗർ, മരുതുംകുഴി,കാഞ്ഞിരംപാറ,പാങ്ങോട്,വട്ടിയൂർക്കാവ്,നെട്ടയം,മൂന്നാംമൂട്, മണലയം,മണികണ്ഠേശ്വരം,കാച്ചാണി,വാഴോട്ടുകോണം,മണ്ണറക്കോണം,മേലത്തുമേലെ,സി.പി.ടി,തൊഴുവൻകോട്, അറപ്പുര,കൊടുങ്ങാനൂർ,ഇലിപ്പോട്,കുണ്ടമൺകടവ്,കുലശേഖരം,തിരുമല,വലിയവിള,പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം,കുന്നപ്പുഴ,പൂജപ്പുര,കരമന,മുടവൻമുകൾ,നെടുംകാട്,കാലടി,നീറമൺകര, കരുമം,വെള്ളായണി,മരുതൂർക്കടവ്,മേലാംകോട്,മേലാറന്നൂർ,കൈമനം,കിള്ളിപ്പാലം,പാപ്പനംകോട്, നേമം, എസ്റ്റേറ്റ്,സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ 17നും 18നും ജലവിതരണം തടസപ്പെടും.
ഒബ്‌സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണം നടക്കുന്നതിനാൽ പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർ കെവി ലൈൻ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ 17നും വികാസ് ഭവൻ, ഒബ്‌സർവേറ്ററി, പി.എംജി, മുളവന, കണ്ണമ്മൂല, സെക്രട്ടേറിയറ്റ്, ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളേജ്, പുളിമൂട്, എംജി റോഡ്, സ്റ്റാച്യു, ജനറൽ ആശുപത്രി, വഞ്ചിയൂർ, പേട്ട, ആനയറ, ശംഖുംമുഖം, വെട്ടുകാട്, വേളി, തൈക്കാട്, തമ്പാനൂർ, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിൽ 18നും ജലവിതരണം മുടങ്ങും. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916 - ൽ ബന്ധപ്പെടണം.