തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി ചാല ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സൈക്കിൾറാലി സംഘടിപ്പിച്ചു. ഫോർട്ട് ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ സാബു സ്‌കൂൾ അങ്കണത്തിൽ റാലി ഫ്ലാഗ് ഒഫ് ചെയ്തു. വലിയശാല വാർഡ് കൗൺസിലർ കൃഷ്‌ണകുമാർ,പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ,എസ്.എം.സി ചെയർമാൻ ജെ.കെ.സേതുമാധവൻ തുടങ്ങിയവർ നേതൃത്വം നൽകി.