വർക്കല : പാളയംകുന്നിൽ കിണറ്റിൽവീണ വൃദ്ധയെ ഫയർഫോഴ്സ് രക്ഷിച്ചു. പാളയംകുന്ന് ത്രിവേണിയിൽ സരോജ( 75)ത്തിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 9.40 ഓടെയാണ് സംഭവം. ഏകദേശം 50 അടി താഴ്ചയും അഞ്ചടി വ്യാസവുമുള്ള കിണറ്റിലാണ് സരോജം അകപ്പെട്ടത്. കിണറിന്റെ ഉൾ വശത്തെ പുല്ല് വൃത്തിയാക്കുന്നതിനിടെയാണ് വീണത്. വർക്കല ഫയർഫോഴ്സെത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.