s

തിരുവനന്തപുരം: എൽ.ഇ.ഡി നിർമ്മാണത്തിൽ സഹകരണം ഉറപ്പാക്കിക്കൊണ്ടുള്ള ധാരണാപത്രത്തിൽ കേരള സർവകലാശാലയുടെ ഒപ്‌റ്റോഇലക്‌ട്രോണിക്സ് വകുപ്പും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും ഒപ്പിട്ടു. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു.അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത 18 കുടുംബശ്രീ പ്രവർത്തകർക്കാണ് ഒപ്‌റ്റോഇലക്ട്രോണിക്സ് വകുപ്പ് എൽ.ഇ.ഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകുന്നത്. ഇവർ നിർമ്മിക്കുന്ന ബൾബുകൾ പഞ്ചായത്ത് ഏറ്റെടുത്ത് വിപണനം ചെയ്യും.കേരള സർവകലാശാലയിലെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ഫിനിഷിംഗ് സ്‌കൂൾ, എൻട്രൻസ് പരിശീലനം, മത്സ്യകൃഷി തുടങ്ങിയ പദ്ധതികൾ ഉടൻ ആരംഭിക്കുമെന്ന് അണ്ടൂർക്കാണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജലീൽ, ഉനൈസാ അൻസാരി, വൈസ് ചാൻസലർ പ്രൊഫ. വി.പി മഹാദേവൻ പിള്ള തുടങ്ങിയവരും സംബന്ധിച്ചു.