
പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിലെ ഹരിതമിത്രം-സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പഞ്ചായത്തുതല ഉദ്ഘാടനവും ഹരിതകർമ്മസേന സംരംഭകർക്കുള്ള ചെക്ക് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ നിർവഹിച്ചു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കൊ-ഓർഡിനേറ്റർ ഫെയ്‌സി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ശ്രീധരൻ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാറാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.വീണ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ,പഞ്ചായത്ത് അംഗങ്ങളായ എം.സുനിൽ,ക്രിസ്തുരാജ്,നിർമ്മലകുമാരി,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുകുമാരി,ശ്രീകല എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി എ.വി.അജിതകുമാരി സ്വാഗതവും കുടുംബശ്രീ ചെയർപേഴ്സൺ സബൂറാ ബീവി നന്ദിയും പറഞ്ഞു.