mixed-school

തിരുവനന്തപുരം: സംസ്ഥാനത്തെ ജനറൽ സ്‌കൂളുകളുടെ പേരിനൊപ്പമുള്ള ആൺ, പെൺ വേർതിരിവ് ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്‌കൂളുകളുടെ പേരിൽ ഇനി ബോയ്സ്, ഗേൾസ് എന്നിങ്ങനെ രേഖപ്പെടുത്താൻ പാടില്ല.

സജി വി. നായർ എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്ന് ബാലാവകാശ കമ്മിഷൻ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നിരവധി ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡ് ആക്കിയിരുന്നു. എന്നിട്ടും സ്കൂളിന്റെ പേര് പഴയ രീതിയിൽ തുടർന്നു.

ഇത്തരം സ്‌കൂളുകൾ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ പേര് പരിഷ്‌കരിക്കണം. ഈ വിവരം അക്കൗണ്ടന്റ് ജനറൽ, വകുപ്പിൽ സ്കൂളിന്റെ പേര് കാണിക്കുന്ന സൈറ്റുകൾ, സ്പാർക്ക്, ട്രഷറി, തദ്ദേശസ്വയംഭരണ സ്ഥാപനം തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളിലും ബോർഡിലും അതനുസരിച്ച് തിരുത്തൽ വരുത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ നിർദ്ദേശിച്ചു.