1

വിഴിഞ്ഞം: കോടതി ഉത്തരവിനെ തുടർന്ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം ആരംഭിച്ചപ്പോൾ വികാരി ഉൾപ്പെടെയുള്ളവർ എത്തി തടഞ്ഞിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ പ്രതിഷേധ ജാഥ നടത്തി.നൂറുകണക്കിന് ആൾക്കാർ ജാഥയിൽ പങ്കെടുത്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. 17ന് ലത്തീൻ അതിരൂപത ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് നടത്തുന്ന റോഡ് ഉപരോധം അതേ കേന്ദ്രങ്ങളിൽ ചെറുക്കുമെന്ന് ജനകീയ കൂട്ടായ്മ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചാൽ നാട്ടുകാർ കൈയും കെട്ടി നോക്കി നിൽക്കില്ല.തുറമുഖ വികസനം ആഗ്രഹിക്കുന്നവരെ ഉൾപ്പെടുത്തി സമരം വ്യാപിപ്പിക്കും.ഇന്നലെ നടന്ന ധർണയിൽ മുല്ലൂർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മോഹന ചന്ദ്രൻ,വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്, കൗൺസിലർ ഓമന, സഞ്ചുലാൽ,പവനസുധീർ,ദേവരാജൻ, വേണുഗോപാലൻ നായർ,പ്രദീപ് ചന്ദ്,മുല്ലൂർ ശ്രീകുമാർ,സതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.