തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിൽ അടയ്ക്കേണ്ട കെട്ടിട നികുതിയുടെ പിഴപ്പലിശ ഡിസംബർ 31 വരെ ഒഴിവാക്കി സർക്കാർ ഉത്തരവായി. ഇതിനകം പിഴപ്പലിശ അടച്ചവരുടെ തുക വരും വർഷത്തെ നികുതി തുകയിൽ വകയിരുത്തും. കൊവിഡ് പ്രതിസന്ധി കാരണമുള്ള ഇളവിന്റെ ഭാഗമായാണിത്.