പോത്തൻകോട് : രണ്ട് വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന കാട്ടായിക്കോണം തെങ്ങുവിള മകം വീട്ടിൽ ബിനുവിന്റെ ചികിത്സയ്ക്കായി കാട്ടായിക്കോണം റസിഡന്റ്സ് അസോസിയേഷന്റെ സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി അസോസിയേഷൻ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് അസോസിയേഷൻ ഭാരവാഹികൾ ബിനുവിന്റെ വീട്ടിലെത്തി കൈമാറി. അസോസിയേഷൻ പ്രസിഡന്റ് കെ.രാജ്മോഹൻ, സെക്രട്ടറി ഡി.ഷിബുകുമാർ, ട്രഷറർ ഡി.അജയകുമാർ, അംഗങ്ങളായ ബി.ബോബൻ, സി.ദേവപാലൻ, എൻ.രാജൻ, ബിന്ദു മോഹൻ, ഹരിലാൽ, ജ്യോതിലാൽ, സുനിൽകുമാർ, ചന്ദ്രകുമാർ, ശശിധരൻ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.