തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ എയ്റോഡ്രോം റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് സ്റ്റേഷൻ (എ.ആർ.എഫ്.എഫ്) കമ്മിഷൻ ചെയ്തു. 1982ൽ നിർമ്മിച്ച പഴയ സ്റ്റേഷന് പകരമാണ് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്നിവരുടെ നിബന്ധനകൾ പാലിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിച്ചത്. ഇന്നലെ മുതൽ ഫയർസ്റ്റേഷൻ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.