
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ദിവ്യബലിയിൽ മദ്ധ്യ ഭാരതത്തിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലി തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാൻ ഡോ. തോമസ് ജെ. നെറ്റോയെ മെട്രോപ്പൊളിറ്റൻ അധികാര ചിഹ്നമായ പാലിയം അണിയിക്കും. ആർച്ച് ബിഷപ്പ് എമരിറ്റസ് ഡോ. എം. സൂസപാക്യം വചനസന്ദേശം നൽകും. പ്രോവിൻസിലെ മറ്റ് രൂപതാ മെത്രാന്മാരായ ഡോ. വിൻസെന്റ് സാമുവൽ, ഡോ. പോൾ മുല്ലശ്ശേരി, ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ, ഡോ. ജെയിംസ് ആനാപറമ്പിൽ, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ, അതിരൂപതയിലെ വൈദികർ, സന്യസ്തർ, ഇടവക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മെത്രാഭിഷേക സുവനീർ ഫാ. പങ്കിറേഷ്യസ് അരുളപ്പനിൽ നിന്നേറ്റുവാങ്ങി ആർച്ച് ബിഷപ്പ് ലെയോപോൾഡ് ജിറേലി പ്രകാശനം ചെയ്യും.