comi

കിളിമാനൂർ: തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി എവിടെ തൊഴിൽ എവിടെ ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ് ഐ നവംബർ 3ന് പാർലമെന്റിലേക്ക് സംഘടിപ്പിക്കുന്ന യുവജനമാർച്ചിന്റെ പ്രചരണാർത്ഥം കിളിമാനൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന കാൽനടജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.രണ്ടാംദിവസത്തെ ജാഥയുടെ ഉദ്ഘാടനം അടയമൺ വയ്യാറ്റിൻകരയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു.വി.എസ്.അഖിൽ അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്ടൻ ജെ.ജിനേഷ് കിളിമാനൂർ,വൈസ് ക്യാപ്ടൻ എസ്.ശ്രദ്ധ,മാനേജർ എ.ആർ.നിയാസ് എന്നിവർ സംസാരിച്ചു.ദീപക് ദാസ് സ്വാഗതം പറഞ്ഞു.സമാപനയോഗം വഞ്ചിയൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എം.അൻസാരി ഉദ്ഘാടനം ചെയ്തു. ഒ.എസ്.അംബിക എം.എൽ.എ സംസാരിച്ചു.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.എം.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.